Sunday, August 2, 2009

09 - 08 - 2009 ‍പരിപാടി

ചലച്ചിത്രപ്രദര്‍ശനം സുഹൃത്തേ, സ്ലംഡോഗ്‌ മില്ല്യനെയര്‍ വരുന്നതിനും ഇരുപത്‌ വര്‍ഷം മുമ്പാണ്‌ സലാം ബോംബെ നമ്മുടെ സിനിമാബോധത്തെ പിടിച്ചു നിര്‍ത്തിയത്‌. 1988 ല്‍ നിര്‍മ്മിച്ച ഈ ചിത്രം ഒട്ടേറെ അന്താരാഷ്‌ട്രബഹുമതികള്‍ വാരിക്കൂട്ടി. ഇന്ത്യന്‍ സിനിമയെക്കുറിച്ചുപഠിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും, വിശേഷിച്ച്‌ സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക്‌ അനിവാര്യമായ ഒരു സ്റ്റഡിമെറ്റീരിയലാണ്‌ ഈ ചിത്രം. യാഥാര്‍ത്ഥ്യങ്ങള്‍ അപഹരിക്കപ്പെടുന്ന ഈ കാലത്ത്‌ അയഥാര്‍ത്ഥമായ സിനിമക്ക്‌ ജയ്‌ഹോ വിളിക്കുന്ന നമ്മള്‍ ഈ സിനിമകൂടി കാണാതെ പോകരുത്‌.ഹിരോഷിമാ ദിനമായ ആഗസ്റ്റ്‌ 6 മനസ്സില്‍ മുറിവായി പേറുന്ന നമ്മള്‍ കണ്ടിരിക്കേണ്ട ഡോക്യുമെന്ററിയാണ്‌ സി-ഡിറ്റ്‌ മലയാള ആവിഷ്‌കാരം നടത്തിയ ഇരുണ്ട കാലങ്ങളില്‍
സ്‌നേഹപൂര്‍വം
ഫ്രെയിം പ്രവര്‍ത്തകര്
‍പരിപാടി
3.30. സ്വാഗതം
3.35. ആമുഖം
3.40. ചിത്രവിചാരം( ശ്രീ. നിസാര്‍ മുഹമ്മദ്‌ )
4.00. റെഡ്‌ ബബിള്‍സ്‌ ( ആനിമേഷന്‍- ആര്‍.സി. ബോസ്‌ )
4.01. ഇരുണ്ട കാലങ്ങളില്‍( ഡോക്യുമെന്ററി - സി- ഡിറ്റ്‌ )
4.40. സലാം ബോംബെ(ചലച്ചിത്രം- സംവിധാനം- മീരാനായര്‍ )
തുടര്‍ന്ന്‌ ഓപ്പണ്‍ ഫോറം

Saturday, July 18, 2009

ബഷീര്‍ അനുസ്‌മരണവും ബഷീര്‍ചിത്രങ്ങളുടെ പ്രദര്‍ശനവും

ഫ്രെയിമിന്റെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്‌മരണവും ചലച്ചിത്ര പ്രദര്‍ശനവും നടന്നു. 2009 ജീലൈ 12 ഞായറാഴ്‌ച 3 മണിക്ക്‌ കൊല്ലം പബ്ലിക്‌ ലൈബ്രറിയില്‍ നടന്ന അനുസ്‌മരണ സമ്മേളനം ആര്‍..എസ്‌. രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു, തുടര്‍ന്ന്‌ ആര്‍.സി. ബോസ്‌ സംവിധാനം സംവിധാനം ചെയ്‌ത ബ്ലാക്ക്‌ ഹോള്‍സ്‌ (അനിമേഷന്‍), എല്‍.ടി. മറാട്ട്‌ സംവിധാനം ചെയ്‌ത സ്‌ക്കൂള്‍ബാര്‍ (ഹ്രസ്വചിത്രം), എം.എ. റഹ്മാന്‍ സംവിധാനം ചെയ്‌ത ബഷീര്‍ ദ മാന്‍ (ഡോക്കുമെന്ററി), അനില്‍ അരവിന്ദ്‌ സംവിധാനം ചെയ്‌ത പ്രേമലേഖനം (ടെലിഫിലിം) എന്നിവ പ്രദര്‍ശിപ്പിച്ചു.. തുടര്‍ന്ന്‌ ഓപ്പണ്‍ഫോറം നടന്നു.

Sunday, July 12, 2009

Thursday, July 9, 2009

നുണ

ഞാന്‍ കരുതി
ഞാന്‍
എവിടെയോ ആണെന്ന്
ആരോ പറഞ്ഞു
അവന്‍ അവിടെ ഉണ്ടായിരുന്നെന്ന്
ഒഴുകി അകന്നൊരു
മേഘം പറഞ്ഞു
നീ എവിടെയും ഇല്ലായിരുന്നു
നീ ആരും അല്ലായിരുന്നു!

Tuesday, June 23, 2009

മണ്‍വിളക്ക് - മണ്‍വിളക്ക്

കവി എം സംങിന്റെ പോസ്‌റ്റ്‌.

സൈഡിലുള്ള Contributors എന്ന ഭാഗത്ത്‌

ക്ലിക്ക്‌ ചെയ്‌ത്‌ ആ ബ്ലോഗിലേക്ക്‌ പോകാം.

Monday, June 15, 2009


ഫ്രയിമിന്റെ പ്രഥമ പരിപാടിയായി

2009 ജൂണ്‍ 21ന്‌

കൊല്ലം പബ്ലിക്ലൈബ്രറിഹാളില്

‍ഗെറ്റിംഗ്‌ ഹോം

എന്ന ചൈനീസ്‌ ഫിലിം

പ്രദര്‍ശിപ്പിക്കുന്നു.

ഏവരേയും സന്തോഷ പൂര്‍വം

സ്വാഗതം ചെയ്യുന്നു..

ഫ്രെയിം പ്രവര്‍ത്തകര്‍.

കൊല്ലം 15-06-09

പരിപാടി 3.30. സ്വാഗതം

3.35. ആമുഖം - കെ ഭാസ്‌കരന്‍.

3.40. മുഖ്യസംഭാഷണം - ഡോ. ബിജു

4.00. ചലച്ചിത്രപ്രദര്‍ശനം

6.00 ഓപ്പണ്‍ ഫോറം

.പവേശനം സൗജന്യം